ഹയർ സെക്കണ്ടറി / VHSE ഫലം മെയ് 21-ന്
ഹയർ സെക്കണ്ടറി / VHSE ഫലം മെയ് 21-ന് തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കണ്ടറി (പ്ലസ് ടു) പരീക്ഷാഫലം മെയ് 21-ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. 444707 വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരുന്നു. മൂല്യനിർണ്ണയം പൂര്‍ത്തിയായതായും ടാബുലേഷൻ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ബോർഡ് യോഗം മെയ് 14ന് നടക്കും. ഫലം പ്രസിദ്ധീകരിക്കുന്നത് മെയ് 21-ന് ആയിരിക്കും. ഒന്നാം വർഷ ഹയർ സെക്കണ്ടറി പരീക്ഷയിലെ മൂല്യനിർണ്ണയവും പുരോഗമിക്കുന്നു. 413581 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയിട്ടുണ്ട്. ടാബുലേഷൻ പൂർത്തിയാക്കിയ ശേഷം ഫലം ജൂൺ മാസത്തിൽ പ്രസിദ്ധീകരിക്കും. പ്ലസ് വൺ ഇപ്രൂവ്മെൻറ് ഫലം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു.