Posts

Showing posts from 2019

കണക്കു പുസ്തകം

          കണക്കു പുസ്തകം വരി  തെറ്റിയ പല്ലാണെങ്കിലും, നിൻ ചിരി ശരിയായിരുന്നു... വാക്കുകൾ ഇടക്ക് തെറ്റാ റു ണ്ടെങ്കിലും, നിന്റെ ഉത്തരം ശരിയായിരുന്നു... തെറ്റിയ കണക്കുകൾ നീ ശരിയാക്കുമായിരുന്നു... അവസാനം, തെറ്റാത്ത വരികളിൽ തെറ്റിനെ നീ ശരിയാക്കി പറഞ്ഞപ്പോൾ തെറ്റിയത് എന്റെ കണക്കു കൂട്ടലോ?, നിന്റെ കണക്കു പുസ്തകമോ?

സ്നേഹം അഥവാ ലൗവ്

             ' സ്നേഹം അഥവാ ലൗവ് '           പെൺകുട്ടികളുടെ കൂടെ കൂടാൻ പണ്ടു മുതൽ തന്നെ ഭയങ്കര മടിയായിരുന്നു.  മദ്രസയിലും പിന്നീട് സർക്കാർ വിലാസം എൽ.പി. സ്കൂളിൽ പോയപ്പോഴും ഇതായിരുന്നു അവസ്ഥ. എൽ.പി സ്കൂൾ കാലത്തൊക്കെ പെൺകുട്ടികളോട് മിണ്ടിയാൽ തന്നെ അത് ഞങ്ങൾ സുഹൃത്തുക്കൾക്കിടയിൽ "ലൗവ്" ആകുമായിരുന്നു. ( ഇതൊക്കെ കേൾക്കുമ്പോൾ എന്തൊരു തള്ളാണെന്റ പ്പാ എന്നു ചിന്തിക്കുന്നവരോട് അതാണ് ഞങ്ങളുടെ നാട് , അതിനെ കുറിച്ചാണ് എനിക്കു പറയാനും ഉള്ളത് ).        വർഷം 1998-1999 കാലം. അന്ന് ഞാൻ മൂന്നാം ക്ലാസിൽ പഠിക്കുന്നു. ഞങ്ങളുടെ ക്ലാ സ് ടീച്ചർ കരുണാകരൻ സാർ ഞങ്ങൾ 6 പേരെ (4പെൺകുട്ടിക്കും 2 ആൺകുട്ടികളും) 5 KM അപ്പുറത്തെ Govt Girls School -ൽ നടക്കുന്ന Quiz മത്സരത്തിന് കൊണ്ടു പോയി. സാർ സ്കൂൾ ഫണ്ട് സ്വന്തം പൈസ എന്ന രീതിയിൽ Auto ഒക്കെ വിളിച്ചു. ഓട്ടോയിൽ ആദ്യം 4 പെൺകുട്ടികൾ കയറി. ശേഷം ആരു കയറും? ഞാനേ? ഹേ! (നടക്കൂല മാഷേ എന്നു മനസ്സിൽ പറഞ്ഞ് കൂടെയുള്ള ചങ്ക് ബ്രോ റഫീക്കിനെ കയറ്റി )      അവന്റെ അടുത്ത് കയറിയത് അടുത്ത ക്ലാസിലെ രേഷ്മ ആയിരുന്നു. പോരേ! (നീ തീർന്നെടാ !)      ഈ രേഷ്മക്ക് ഭയങ്കര അഹങ്കാരമാ

കുറുന്തോട്ടിയും തൊട്ടാവാടിയും

     കുറുന്തോട്ടിയും തൊട്ടാവാടിയും കുറുന്തോട്ടി എന്നു കേട്ടിട്ടുണ്ടോ? ഞാൻ വല്ല ആയുർവേദ മരുന്നിന്റെ ചേരുവ പറയുകയാണെന്ന് വിചാരിക്കല്ലേ! ഈ കുറുന്തോട്ടിയും തൊട്ടാവാടി ഇലയുമൊക്കെ ഒരു കാലത്ത്  ഞങ്ങളെ രക്ഷിച്ചിരുന്ന ഉഗ്ര മൂർത്തികളായിരുന്നു.    ചൈൽഡ് ലൈനും ബാലാവകാശ കമ്മീഷനുമൊക്കെ ഉണ്ടോ ഇല്ലയോ എന്നൊക്കെ സംശയിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. സ്കൂ ളിലായാലും മദ്രസയിൽ ആയാലും കനത്ത ശിക്ഷകൾക്ക് (അടി, ബഞ്ചിൽ കയറ്റി നിർത്തുക etc) യാതൊരു പഞ്ഞവും ഇല്ലാത്ത കാലം.       അന്നൊക്കെ പ്രഭാതം പൊട്ടി വിടരാറുണ്ടെങ്കിലും മനസ്സിൽ ലഡു ഒന്നും പൊട്ടാറില്ല. ചോദ്യം ചോദിക്കൽ, അടി ഇതൊക്കെയാവും മനസ്സിൽ. നേർച്ച പെട്ടികളെക്കെ പൈസ കൊണ്ട് നിറഞ്ഞിരുന്ന കാലമായിരുന്നു അത്. അധ്യാപകരുടെ ട്രാൻസ്ഫർ , കാലൊടിഞ്ഞ് കുറച്ചു ലീവ്, ഇത്യാധികളായിരുന്നു നേർച്ചയുടെ ലക്ഷ്യങ്ങൾ.    എന്തായാലും രാവിലെ മദ്രസയിൽ പോകുമ്പോൾ മൈനയെ നോക്കും. ഒരു മൈന കണ്ടാൽ ദു:ഖമാണെന്നാണ് നിയമമെങ്കിലും നമ്മുടെ സമാധാനത്തിന് " ദൈവം ഒന്നാണ്, അത് കൊണ്ട് സന്തോഷം ", എന്നും തരാതരം വിചാരിക്കാറുണ്ട്. ഇനി കാര്യത്തിലേക്ക് വരാം. രാവിലെ സ്കൂളിൽ പോകുമ്പോൾ ശിക്ഷയിൽ നിന്നും ര

ഒരു കഥ സൊല്ലുട്ടുമാ

" ആയിരത്തോളം വേദികളിൽ നിന്നും വേദികളിലേക്ക്  റോക്കറ്റ് പോലെ കുതിച്ചു മാപ്പിള കലയുടെ അവസാന വാക്കായി ഇന്ത്യാ രാജ്യം മുഴുവനും വിധികർത്താവായി സേവനം അനുഷ്ഠിച്ച...."             "ലീഡർ" ബസിന്റ വിൻഡോ സീറ്റിലിരുന്നു മയങ്ങുകയായിരുന്ന ഞാൻ ഈ പഞ്ച് അനൗൺസ്മെൻറ് കേട്ട് അടുത്തിരുന്ന മാന്യനെ നോക്കി വെറുതെ ചിരിച്ചു. 'ഇവനിതെന്തു പറ്റി  അപ്പാ'  എന്ന് അയാൾ ചിന്തിച്ചിരിക്കണം. ആ പാവത്തിന് അറിയില്ലല്ലോ 7 വർഷം മുമ്പ് ഇന്ത്യ പരക്കെ ഇതു പോലെ ജഡ്ജ് ചെയ്ത ഒരു വീര ശൂര പരാക്രമിയുടെ അടുത്താണ് അയാൾ ഇരിക്കുന്നതെന്ന്.             7 വർഷം മുമ്പ് ഇതുപോലെ ഒരു നബിദിന കാലം. വട്ട ചെലവിനും, മറ്റും, കാശിനു നല്ല പഞ്ഞമുള്ള കാലം. സിഗ്രി കഴിഞ്ഞ ഉടനെയാണ്. ബി.എഡിനു പോകാൻ വീട്ടിൽ നിന്നു ഭയങ്കര നിർബന്ധം. എല്ലാ യുവാക്കളേയും പോലെ പെട്ടെന്ന് കാശുകാരനാവാൻ ഉള്ള വഴി അന്വേഷിച്ചു ഞാനും. എന്നും വൈകുന്നേരം കോട്ടക്കുന്നിന്റെ മുകളിൽ പോയിരുന്നു ഞങ്ങൾ ഒരു പാട് Planing നടത്തും. പക്ഷേ ഒന്നും നടന്നില്ല. കാരണം ഞങ്ങളുടെ മനസിൽ Reliance ഉം ഞാൻ മുകേഷ് അംബാനിയും ആയിരുന്നു.         അങ്ങിനെയിരിക്കെ High School വിദ്യാർത്ഥികൾക്ക് ട്യൂ