പ്രകാശ പ്രതിഭാസങ്ങൾ
പ്രകാശ പ്രതിഭാസങ്ങൾ അപവർത്തനം (Refraction) സാന്ദ്രത വ്യത്യാസമുള്ള രണ്ട് മാധ്യമങ്ങൾക്കിടയിലൂടെ പ്രകാശരശ്മി സഞ്ചരിക്കുമ്പോൾ സഞ്ചാര പാതക്കുണ്ടാക്കുന്ന വ്യതിയാനമാണ് അപവർത്തനം. ഉദാഹരണങ്ങൾ :- * മരുഭൂമികളിൽ മരീചിക (Mirage) എന്ന പ്രതിഭാസത്തിന് കാരണം * തെളിഞ്ഞ ജലാശയത്തിന് ആഴം കുറവ് തോന്നുന്നു. * നക്ഷത്രങ്ങൾ മിന്നിത്തിളങ്ങാൻ കാരണമായ പ്രതിഭാസം. * ജലത്തിൽ താഴ്ത്തി വച്ചിരിക്കുന്ന ഒരു കമ്പ് വളഞ്ഞതായി തോന്നുവാൻ കാരണം. വിസരണം (Scattering) പ്രകാശം അന്തരീക്ഷ വായുവിലെ പൊടിപടലത്തിൽ തട്ടിയുണ്ടാകുന്ന ഭാഗികമായ പ്രതിഫലനമാണ് വിസരണം. ഉദാഹരണം:- * ആകാശം നില നിറത്തിൽ കാണുന്നത്. ഏറ്റവും കൂടുതൽ വിസരണത്തിന് വിധേയമാകുന്ന നിറം - വയലറ്റ് ഏറ്റവും കുറവ് വിസരണത്തിന് വിധേയമാക്കുന്ന നിറം - ചുവപ്പ്. പ്രതിഫലനം ( Reflection) മിനുസമുള്ള പ്രതലത്തിൽ തട്ടി പ്രകാശം തിരിച്ചു വരുന്ന പ്രതിഭാസമാണ് പ്രതിഫലനം. ഉദാഹരണം :- * സൈക്കിൾ റിഫ്ളക്ടർ, ...