പ്രകാശ പ്രതിഭാസങ്ങൾ

               പ്രകാശ പ്രതിഭാസങ്ങൾ
അപവർത്തനം (Refraction)
            സാന്ദ്രത വ്യത്യാസമുള്ള രണ്ട് മാധ്യമങ്ങൾക്കിടയിലൂടെ പ്രകാശരശ്മി സഞ്ചരിക്കുമ്പോൾ സഞ്ചാര പാതക്കുണ്ടാക്കുന്ന വ്യതിയാനമാണ് അപവർത്തനം.
ഉദാഹരണങ്ങൾ :-
* മരുഭൂമികളിൽ മരീചിക (Mirage) എന്ന പ്രതിഭാസത്തിന് കാരണം
* തെളിഞ്ഞ ജലാശയത്തിന് ആഴം കുറവ് തോന്നുന്നു.
* നക്ഷത്രങ്ങൾ മിന്നിത്തിളങ്ങാൻ കാരണമായ പ്രതിഭാസം.
* ജലത്തിൽ താഴ്ത്തി വച്ചിരിക്കുന്ന ഒരു കമ്പ് വളഞ്ഞതായി തോന്നുവാൻ കാരണം.
വിസരണം (Scattering)
              പ്രകാശം അന്തരീക്ഷ വായുവിലെ പൊടിപടലത്തിൽ തട്ടിയുണ്ടാകുന്ന ഭാഗികമായ പ്രതിഫലനമാണ് വിസരണം.
ഉദാഹരണം:-
* ആകാശം നില നിറത്തിൽ കാണുന്നത്.
ഏറ്റവും കൂടുതൽ വിസരണത്തിന് വിധേയമാകുന്ന നിറം - വയലറ്റ്
ഏറ്റവും കുറവ് വിസരണത്തിന് വിധേയമാക്കുന്ന നിറം - ചുവപ്പ്.
പ്രതിഫലനം ( Reflection) 
            മിനുസമുള്ള പ്രതലത്തിൽ തട്ടി പ്രകാശം തിരിച്ചു വരുന്ന പ്രതിഭാസമാണ് പ്രതിഫലനം.
ഉദാഹരണം :-
* സൈക്കിൾ റിഫ്ളക്ടർ, 
* കാലിഡോസ്കോപ്
ഡിഫ്രാക്ഷൻ (Diffraction)
             സൂക്ഷമങ്ങളായ അതാര്യ വസ്തുക്കളെ ചുറ്റി പ്രകാശം വളയുകയോ വ്യാപിക്കുകയോ ചെയ്യുന്ന പ്രതിഭാസമാണ് ഡിഫ്രാക്ഷൻ.
ഉദാഹരണം :-
* നിഴലുകൾ ക്രമരഹിതമായി കാണപ്പെടാൻ കാരണമാകുന്ന പ്രതിഭാസം.
* സൂര്യനു ചുറ്റുമുള്ള വലയം
* സിഡിയിൽ കാണുന്ന വർണ്ണരാജി.
പ്രകീർണ്ണനം (Dispersion)
         സമന്വിത പ്രകാശം അതിന്റെ ഘടക വർണ്ണങ്ങളായി പിരിയുന്ന പ്രതിഭാസമാണ് പ്രകീർണ്ണനം.
ഉദാഹരണം:-
* മഴവില്ല്
മഴവില്ലിൽ ചുവപ്പ് കാണുന്ന കോൺ- 42.8°
മഴവില്ലിൽ വയലറ്റ് കാണുന്ന കോൺ- 40.8°
ഇൻറർഫെറൻസ് (Interferene)
          ഒന്നിലേറെ പ്രകാശ തരംഗങ്ങൾ ഒരേ സ്ഥലത്തെത്തുമ്പോൾ അവയുടെ ഫലങ്ങൾ കൂടിച്ചേരുമ്പോഴുണ്ടാകുന്ന പ്രതിഭാസം.
ഉദാഹരണം :-
* സോപ്പു കുമിളയിലും വെള്ളിത്തിലുള്ള എണ്ണ പാളിയിലും കാണുന്ന മനോഹര വർണ്ണങ്ങൾ.
പൂർണ്ണ ആന്തരിക പ്രതിഫലനം (Total Internal Reflection)
        ഒപ്റ്റിക്കൽ ഫൈബറുകൾ വഴി അതിവേഗം വിവര വിനിമയത്തിന് സഹായിക്കുന്ന പ്രകാശ പ്രതിഭാസം.
ഉദാഹരണം:-
* വജ്രത്തിന്റെ തിളക്കത്തിന് കാരണമായ പ്രകാശത്തിന്റെ പ്രതിഭാസം.
* ഒപ്റ്റിക് ഫൈബർ

Comments

Popular posts from this blog

The Price Of Flowers

Death The Leveller

SHOULD THE ASSASSIN OF GANDHI BE KILLED?