പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് നാളെ പ്രസിദ്ധീകരിക്കും.

       
      
           ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ ട്രയൽ അലോട്ട്മെന്റ് ( സാധ്യതാ ലിസ്റ്റ് ) 2021 സെപ്റ്റംബർ 13-ന് രാവിലെ 9 മണിക്ക് പ്രസിദ്ധീകരിക്കും. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ അഡ്മിഷൻ ഗേറ്റ് വേ ആയ www.admission.dge.kerala.gov.in എന്ന വെബ് സൈറ്റിലെ “Click for Higher Secondary Admission” എന്ന ലിങ്കിലൂടെ ഹയർ സെക്കണ്ടറി അഡ്മിഷൻ വെബ് സൈറ്റിൽ പ്രവേശിച്ച് Candidate Login-SWS എന്നതിലൂടെ login ചെയ്ത് Candidate login ലെ Trial Results എന്ന ലിങ്കിലൂടെ അപേക്ഷർക്ക് ട്രയൽ റിസൽട്ട് പരിശോധിക്കാവുന്നതാണ്. ട്രയൽ റിസൽട്ട് പരിശോധിക്കുന്നതിന് വേണ്ട സാങ്കേതിക സൗകര്യങ്ങൾ അപേക്ഷകർക്ക് വീടിനടുത്തുള്ള സർക്കാർ/ എയ്ഡഡ് ഹയർ സെക്കണ്ടറി സ്കൂളുകളിലെ ഹെൽപ് ഡെസ്കുകളിൽ നിന്നും തേടാവുന്നതാണ്.
            2021 സെപ്റ്റംബർ 22 ന് പ്രസിദ്ധീകരിക്കുന്ന ആദ്യ അലോട്ട്മെന്റിന്റെ ഒരു സാധ്യതാ ലിസ്റ്റ് മാത്രമാണ് ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ്. അതു കൊണ്ട് തന്നെ ട്രയൽ റിസൾട്ട് പ്രകാരം ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്റർ ഉപയോഗിച്ച് ഒരു സ്കൂളിലും പ്രവേശനം നേടാനാവില്ല. പ്രവേശനം നേടുന്നതിന് ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് വരുന്നതു വരെ കാത്തിരിക്കണം. എന്നാൽ നിങ്ങളുടെ അപേക്ഷാ വിവരങ്ങളിൽ തെറ്റുകൾ കടന്നു കൂടിയിട്ടുണ്ടെങ്കിൽ അവ തിരുത്താനുള്ള അവസാന അവസരമാണ് ഈ ട്രയൽ അലോട്ട്മെൻറ് . കൂടാതെ ഈ ഘട്ടത്തിൽ ആവശ്യമെങ്കിൽ നേരത്തേ നൽകിയ ഓപ്ഷനുകൾ പുനക്രമീകരിക്കുകയോ, പുതിയവ കൂട്ടിച്ചേർക്കുകയോ ചെയ്യാം.

Comments

Popular posts from this blog

The Price Of Flowers

Death The Leveller

SHOULD THE ASSASSIN OF GANDHI BE KILLED?