PM Sri Project - Kerala



എന്താണ് പി.എം ശ്രീ പദ്ധതി ? എന്തു കൊണ്ട് ഇത് വിമശനം നേരിടുന്നു?

2020-ൽ ദേശീയ വിദ്യാഭ്യാസ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിൻ്റെ ഭാഗമായുള്ള പി.എം ശ്രീ ഇപ്പോൾ വാർത്തകളിൽ നിറഞ്ഞിരിക്കുകയാണല്ലോ? എന്താണ് പി.എം ശ്രീ? എന്തുകൊണ്ട് ഈ പദ്ധതി വിമർശനം നേരിടുന്നു? തുടങ്ങിയവ നമുക്കൊന്നു നോക്കാം.
വിദ്യാഭ്യാസം ഒരു രാജ്യത്തിന്റെ ആത്മാവാണ്. ഒരു സമൂഹത്തിന്റെ പുരോഗതിയും വ്യക്തിയുടെ വികസനവുമെല്ലാം അതിന്റെ വിദ്യാഭ്യാസരംഗത്തിന്റെ ഗുണനിലവാരത്തോടാണ് ബന്ധിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിൽ സ്വാതന്ത്ര്യാനന്തര കാലം മുതൽ തന്നെ വിദ്യാഭ്യാസം സമൂഹത്തിന്റെ അടിസ്ഥാനാവകാശമായി കണക്കാക്കി, അതിനെ കൂടുതൽ ജനാധിപത്യപരവും ആധുനികവുമായ രൂപത്തിലേക്ക് മാറ്റാനുള്ള നിരവധി ശ്രമങ്ങൾ നടത്തി. ഈ ശ്രമങ്ങളുടെ ഫലമായി ഇന്ത്യയിൽ പല ദേശീയ വിദ്യാഭ്യാസ നയങ്ങളും നടപ്പിലായി.

ആദ്യത്തെ ദേശീയ വിദ്യാഭ്യാസ നയം – 1968

1968-ൽ, കോതാരി കമ്മീഷൻ (1964–66) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ ആദ്യത്തെ ദേശീയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചു. ഇതിന്റെ പ്രധാന ലക്ഷ്യം രാജ്യത്തെ മുഴുവൻ ഭാഗങ്ങളിലും വിദ്യാഭ്യാസത്തിലെ ഏകീകരണം ഉറപ്പാക്കുകയെന്നതായിരുന്നു.
ഈ നയം മൂന്നു ഭാഷാ ഫോർമുല, സൗജന്യവും നിർബന്ധിതവുമായ പ്രാഥമിക വിദ്യാഭ്യാസം, ശാസ്ത്ര–ഗണിതവിഷയങ്ങളുടെ പ്രാധാന്യം, അദ്ധ്യാപക പരിശീലനം തുടങ്ങിയ ഘടകങ്ങൾ ഉൾപ്പെടുത്തി. ഈ നയം ഇന്ത്യയിലെ വിദ്യാഭ്യാസത്തിന് ശാസ്ത്രീയവും സാമാന്യവുമായ ദിശാബോധം നൽകി.


രണ്ടാം ദേശീയ വിദ്യാഭ്യാസ നയം – 1986 (1992-ൽ പരിഷ്കരിച്ചു.)

1986-ൽ രാജീവ് ഗാന്ധി സർക്കാർ രണ്ടാം ദേശീയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചു. ഇതിലൂടെ സ്ത്രീശാക്തീകരണം, തുല്യാവസരം, പിന്തുണാവിഭാഗങ്ങളുടെ വിദ്യാഭ്യാസം, പ്രായോഗിക പഠനം, നവോദയ വിദ്യാലയങ്ങൾ തുടങ്ങിയ ആശയങ്ങൾ മുൻനിരയിൽ എത്തിച്ചു. 1992-ൽ പി.വി. നരസിംഹ റാവു സർക്കാർ ഇതിൽ മാറ്റങ്ങൾ വരുത്തി, ടെക്നോളജി അധിഷ്ഠിത പഠനം കൂടാതെ വ്യാവസായിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിച്ചു. ഈ കാലഘട്ടത്തിൽ വിദ്യാഭ്യാസം വികസനത്തിനും തൊഴിൽസാധ്യതയ്ക്കും ബന്ധിപ്പിക്കുന്ന ദിശയിലേക്കാണ് നീങ്ങിയത്.


മൂന്നാം ദേശീയ വിദ്യാഭ്യാസ നയം – 2020 (NEP 2020)

2020-ൽ നരേന്ദ്ര മോദി സർക്കാർ പുറത്തിറക്കിയ പുതിയ ദേശീയ വിദ്യാഭ്യാസ നയമാണ് പി.എം ശ്രീ പദ്ധതി വന്നത്. NEP മുന്നോട്ട് വെക്കുന്ന പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ - ഇത് 5+3+3+4 വിദ്യാഭ്യാസ ഘടന, മാതൃഭാഷയിൽ പഠനം, ഹോളിസ്റ്റിക് (സമഗ്ര) വിദ്യാഭ്യാസം, മൾട്ടി-എൻട്രി മൾട്ടി-എക്സിറ്റ് സിസ്റ്റം, ഡിജിറ്റൽ പഠനം, അദ്ധ്യാപക ഗുണമേന്മയുടെ ഉയർച്ച തുടങ്ങിയ നവീന ആശയങ്ങൾ ഉൾക്കൊണ്ടു.
NEP 2020 ന്റെ മറ്റൊരു സവിശേഷത വിദ്യാർത്ഥിയെ പരീക്ഷാ-കേന്ദ്രിത പാഠ്യപദ്ധതിയിൽ നിന്ന് മോചിപ്പിച്ച്, സൃഷ്ടിപരമായ ചിന്തയും പ്രായോഗിക വിജ്ഞാനവും വളർത്തുകയാണ്.

പി.എം ശ്രീ പദ്ധതി

PM SHRI (PM Schools for Rising India) പദ്ധതി NEP 2020 നടപ്പാക്കുന്നതിനുള്ള ഒരു ചവിട്ടുപടിയാണ്. രാജ്യത്തെ തെരഞ്ഞെടുത്ത സർക്കാർ സ്കൂളുകളെ മോഡൽ സ്കൂളുകളായി വികസിപ്പിച്ച്, സ്മാർട്ട് ക്ലാസ്‌റൂമുകൾ, ഡിജിറ്റൽ ലാബുകൾ, ശാസ്ത്ര–ഗണിത ശാലകൾ, പരിസ്ഥിതി സൗഹൃദ സൗകര്യങ്ങൾ എന്നിവ ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
അധ്യാപകർക്കുള്ള തുടർച്ചയായ പരിശീലനവും, വിദ്യാർത്ഥികൾക്കുള്ള സമഗ്ര പഠനാന്തരീക്ഷവും ഇതുവഴി ലക്ഷ്യമിടുന്നു.

പി.എം ശ്രീ പദ്ധതി നേരിടുന്ന വിമർശനങ്ങൾ

പി.എം ശ്രീ പദ്ധതി വിദ്യാഭ്യാസ മേഘലയിൽ സംഘ പരിവാര അജണ്ട ഒളിച്ചു കടത്താനുള്ളതാണെന്ന് സംശയിക്കുന്നു. മാത്രമല്ല ഈ പദ്ധതിയിൽ കേന്ദ്ര ഗവൺമെൻ്റിന് വിദ്യാഭ്യാസ മേഘലയിൽ അമിതാധികാരം നൽകുന്നു. ഒരു ബ്ലോക്കിൽ രണ്ട് സ്കൂളുകളിൽ മാത്രമാണ് പദ്ധതി വരുന്നത്. അത് കൊണ്ട് തന്നെ പദ്ധതി വഴി ലഭിക്കുന്ന സൗകര്യങ്ങളും മറ്റും അവിടെ പരിമിതമാക്കുന്നു. എന്നാൽ സിലബസ് രാജ്യം മുഴുവൻ എകീകരിക്കപ്പെടുന്നു. അതോടെ പ്രാദേശിക സംസ്കാരങ്ങൾക്കും, ഭാഷക്കും, ചരിത്രത്തിനും സിലബസിലുള്ള സ്ഥാനം നഷ്ടപ്പെടുമോ എന്ന ആശങ്കയും നിലനിൽക്കുന്നു.

Comments

Popular posts from this blog

Bayen by Mahasweta Devi – A Detailed Study Note

Detailed Study Notes on "Death of a Salesman" by Arthur Miller

A Very Old Man with Enormous Wings by Gabriel García Marquez - Notes - SSLC English - Activities