കൊച്ചിയിൽ നിന്ന് അബൂദബിയിലേക്ക് ലുലുവിന്റെ ചരക്കുവിമാനം; 80 ടൺ ഭക്ഷ്യവസ്തുക്കൾ എത്തിച്ചു
അബൂദബി: യു.എ.ഇയിൽ ഭക്ഷ്യസുരക്ഷയും ആവശ്യമായ ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയും ഉറപ്പാക്കുന്നതിനായി ഇന്ത്യയിൽ നിന്ന് ചരക്കുവിമാനങ്ങളിലൂടെ ഭക്ഷ്യവസ്തുക്കൾ എത്തിക്കാൻ തുടക്കമായി. ഇത്തിഹാദ് എയർവേയ്സിന്റെ ബോയിങ് ചരക്കുവിമാനത്തിൽ ഇന്ത്യയിൽ നിന്നുള്ള 80 ടൺ പഴവും പച്ചക്കറികളും ലുലു ഗ്രൂപ്പ് അബൂദബിയിലേക്ക് എത്തിച്ചു.
കൊച്ചിയിൽ നിന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് വിമാനം അബൂദബിയിൽ എത്തിച്ചേർന്നത്. യു.എ.ഇയിലെ പ്രവാസി ഇന്ത്യക്കാരെ ഉൾപ്പെടെ നിരവധി ആളുകൾക്ക് ആശ്വാസകരമായ നടപടിയാണ് ഇത്. ലുലു ഗ്രൂപ്പിന്റെ കയറ്റുമതി വിഭാഗമായ ഫെയർ എക്സ്പോർട്സ് മുഖേനയാണ് ഉൽപന്നങ്ങൾ എത്തിച്ചത്.
വരും ദിവസങ്ങളിലും ഇത്തരം ചരക്കുവിമാന സർവീസുകൾ തുടരുമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു. ഇന്ത്യയ്ക്ക് പുറമെ മെൽബൺ അടക്കമുള്ള പ്രധാന കേന്ദ്രങ്ങളിലെ സംഭരണകേന്ദ്രങ്ങൾ വഴിയും മികച്ച നിലവാരമുള്ള ഉൽപന്നങ്ങൾ യു.എ.ഇയിൽ ലഭ്യമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
യു.എ.ഇയിലെ പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് പഴം-പച്ചക്കറി ഉൾപ്പെടെ അവശ്യവസ്തുക്കൾ യാതൊരു തടസ്സവുമില്ലാതെ ലഭ്യമാക്കുന്നതിനായുള്ള നടപടിയുടെ ഭാഗമായാണ് ഈ നീക്കമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസുഫലി പറഞ്ഞു.
ഇതിനുമുമ്പ് ഡൽഹിയിൽ നിന്ന് 80 ടൺ മാംസ ഉൽപന്നങ്ങളും ലുലു ഗ്രൂപ്പ് യു.എ.ഇയിൽ എത്തിച്ചിരുന്നു. മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നുമുള്ള പ്രത്യേക വിമാനങ്ങളിലൂടെ കൂടുതൽ അവശ്യസാധനങ്ങളും എത്തിക്കുന്നുണ്ട്. നാട്ടിലെ കർഷകർക്ക് വലിയ പിന്തുണ നൽകുന്നതാണ് ഈ സംരംഭമെന്നും ലുലു ഗ്രൂപ്പ് അറിയിച്ചു.
📺 Watch the Video Lesson
For detailed explanations in Malayalam, visit our YouTube channel.
▶ Subscribe to Blaze Solution
Comments
Post a Comment
Please share your feedback and questions