കണക്കു പുസ്തകം
കണക്കു പുസ്തകം
വരി തെറ്റിയ പല്ലാണെങ്കിലും,
നിൻ ചിരി ശരിയായിരുന്നു...
വാക്കുകൾ ഇടക്ക് തെറ്റാറുണ്ടെങ്കിലും,
നിന്റെ ഉത്തരം ശരിയായിരുന്നു...
തെറ്റിയ കണക്കുകൾ
നീ ശരിയാക്കുമായിരുന്നു...
അവസാനം, തെറ്റാത്ത വരികളിൽ
തെറ്റിനെ നീ ശരിയാക്കി പറഞ്ഞപ്പോൾ
തെറ്റിയത് എന്റെ കണക്കു കൂട്ടലോ?,
നിന്റെ കണക്കു പുസ്തകമോ?
Comments
Post a Comment
Please share your feedback and questions