കുറുന്തോട്ടിയും തൊട്ടാവാടിയും

     കുറുന്തോട്ടിയും തൊട്ടാവാടിയും

കുറുന്തോട്ടി എന്നു കേട്ടിട്ടുണ്ടോ? ഞാൻ വല്ല ആയുർവേദ മരുന്നിന്റെ ചേരുവ പറയുകയാണെന്ന് വിചാരിക്കല്ലേ! ഈ കുറുന്തോട്ടിയും തൊട്ടാവാടി ഇലയുമൊക്കെ ഒരു കാലത്ത്  ഞങ്ങളെ രക്ഷിച്ചിരുന്ന ഉഗ്ര മൂർത്തികളായിരുന്നു.
   ചൈൽഡ് ലൈനും ബാലാവകാശ കമ്മീഷനുമൊക്കെ ഉണ്ടോ ഇല്ലയോ എന്നൊക്കെ സംശയിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. സ്കൂളിലായാലും മദ്രസയിൽ ആയാലും കനത്ത ശിക്ഷകൾക്ക് (അടി, ബഞ്ചിൽ കയറ്റി നിർത്തുക etc) യാതൊരു പഞ്ഞവും ഇല്ലാത്ത കാലം. 
     അന്നൊക്കെ പ്രഭാതം പൊട്ടി വിടരാറുണ്ടെങ്കിലും മനസ്സിൽ ലഡു ഒന്നും പൊട്ടാറില്ല. ചോദ്യം ചോദിക്കൽ, അടി ഇതൊക്കെയാവും മനസ്സിൽ. നേർച്ച പെട്ടികളെക്കെ പൈസ കൊണ്ട് നിറഞ്ഞിരുന്ന കാലമായിരുന്നു അത്. അധ്യാപകരുടെ ട്രാൻസ്ഫർ , കാലൊടിഞ്ഞ് കുറച്ചു ലീവ്, ഇത്യാധികളായിരുന്നു നേർച്ചയുടെ ലക്ഷ്യങ്ങൾ.
   എന്തായാലും രാവിലെ മദ്രസയിൽ പോകുമ്പോൾ മൈനയെ നോക്കും. ഒരു മൈന കണ്ടാൽ ദു:ഖമാണെന്നാണ് നിയമമെങ്കിലും നമ്മുടെ സമാധാനത്തിന് " ദൈവം ഒന്നാണ്, അത് കൊണ്ട് സന്തോഷം ", എന്നും തരാതരം വിചാരിക്കാറുണ്ട്. ഇനി കാര്യത്തിലേക്ക് വരാം. രാവിലെ സ്കൂളിൽ പോകുമ്പോൾ ശിക്ഷയിൽ നിന്നും രക്ഷപ്പെടാൻ  ഞങ്ങൾക്കു ചില സൂത്രങ്ങളൊക്കെ അന്നുണ്ടായിരുന്നു.
   ഏറ്റവും Simple ആയ പരിപാടി, തൊട്ടാവാടിയുടെ മൂന്ന് ഇല്ലികളുള്ള ഇല എടുത്ത് പോക്കറ്റിൽ വെച്ചാൽ അടി ഒന്നും കിട്ടില്ല. ഇപ്പോൾ തൊട്ടാവാടിയുടെ ഇലകളൊക്കെ 4 ഉം 2 ഉം മാത്രമേ കാണുന്നുള്ളൂ. അന്നു 4 ഇല്ലി അഡ്ജസ്റ്റ് ചെയ്തു 3 ആക്കിയതാണോ എന്ന് ഇപ്പോൾ സംശയം ഉണ്ട്. കാരണം 3 ഇല്ലികൾ ഉള്ളത് വളരെ കുറവായിരുന്നു. ഇനി 3 ഇല്ലി കിട്ടിയില്ലെങ്കിലും plan B ഉണ്ട്. അതാണ് നേരത്തെ പറഞ്ഞ കുറുന്തോട്ടി. കുന്തോട്ടിയുടെ ചെടി ഇടത്തേ കൈ മാത്രം ഉപയോഗിച്ച് ഒരു കെട്ട് ഇടണം. ഇത് ഇത്തിരി ബുദ്ധിമുട്ടാണ്. 
    എനിക്കും ഇതൊക്കെ ഭയങ്കര വിശ്വാസമായിരുന്നു. ഒരിക്കൽ മദ്രസയിൽ ചോദ്യം ചോദിക്കുന്ന ശനിയാഴ്ച ദിവസം. (അന്നൊക്കെ ഞങ്ങളുടെ ഉസ്താദ് വ്യാഴാഴ്ച മാത്രമേ വീട്ടിൽ പോകൂ. ബാക്കി ദിവസങ്ങളിൽ പള്ളിയിലാകും താമസിക്കുക. അത് കൊണ്ട് തന്നെ ബുധനാഴ്ച ഉസ്താദ് നല്ല തമാശ ആകും. സന്തോഷവാനാകും. അന്നു അടിയില്ല, ചീത്തയില്ല. ആകെ മൊത്തം സന്തോഷം. വീട്ടിൽ പോയി വരുന്ന ശനിയാഴച നല്ല ദേഷ്യത്തിലും. എന്താ ഇതിന്റെ ഗുട്ടൻസ് എന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല). അന്ന് കുറേ പൊട്ടിത്തെറികൾ ആദ്യമേ പ്രതീക്ഷിക്കുന്നത് കൊണ്ട് നമ്മുടെ സ്വന്തം കുന്തോട്ടിയേയും കൂടെ 3 ഇല്ലിയുള്ള ഒറിജിനൽ തൊട്ടാവാടിയേയും കൂടെ കൂട്ടി. ( ഇരട്ടച്ചങ്കൻ അല്ല, ഇരട്ടച്ചങ്ക് ഇല്ലാത്തോണ്ടാ ). 
     ചോദ്യം ചോദിച്ച് അടുത്തെത്തിയപ്പോഴും ഞാൻ കുലുങ്ങിയില്ല. പോക്കറ്റിലും Ground ലും ഉള്ള ഉഗ്ര മൂർത്തികളെ മനസ്സിൽ ധ്യാനിച്ചു അവിടെ ഇരുന്നു. പക്ഷേ ചോദ്യം കേട്ട് ഉത്തരം കിട്ടാതെ വാ പൊളിച്ച് നിന്നപ്പോൾ കിട്ടി 2 എണ്ണം. ആകെ സങ്കടപ്പെട്ട് എണീറ്റ് നിന്നപ്പോൾ ഞാൻ ആലോചിച്ചത് 'മൂർത്തികളെ ' കൂടെ കൂട്ടിയപ്പോൾ വല്ല ആചാര ലംഘനവും  നടന്നോ എന്നാ . ഉടനേ കിട്ടി രണ്ടെണ്ണം കൂടി , കൂടെ ഒരു ചീത്തയും- " 2 എണ്ണം കിട്ടിയിട്ടും ആലോചിച്ചു നിൽക്കാതെ പെട്ടെന്ന് പഠിക്കെടാ ". 
   അല്ലേലും ഈ അന്ധവിശ്വാസങ്ങളൊന്നും ശരിയല്ലെന്നേ......

Comments

Popular posts from this blog

The Price Of Flowers

Death The Leveller

SHOULD THE ASSASSIN OF GANDHI BE KILLED?